പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി പാത്തിക്കല്‍; ഏറ്റുമാനൂരില്‍ ആതിര ഡി നായര്‍; ട്വന്റി20ക്ക് പുതിയ സ്ഥാനാര്‍ഥികള്‍

സെലിബ്രിറ്റി സ്ഥാനാര്‍ഥികളുമായി കളം പിടിക്കാന്‍ ഇറങ്ങിയ ട്വന്റി20ക്ക് തുടക്കത്തിലെ നീക്കങ്ങള്‍ പാളി. പെരുമ്പാവൂരില്‍ പ്രഖ്യാപിച്ച സിനിമാ സീരിയല്‍ താരം ലക്ഷ്മി പ്രിയയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ, ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും റോഡ് ഷോയും മാറ്റിവെച്ച് തിരക്കിട്ട ചര്‍ച്ചയിലായിരുന്നു. അതിനിടയിലാണ് ഏറ്റുമാനൂരില്‍ പ്രഖ്യാപിച്ച വീണാ നായര്‍ക്കും വോട്ടര്‍ ലിസ്റ്റില്‍ പേരില്ല എന്നറിഞ്ഞത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനൊടുവിലാണ് കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന ജിബി വര്‍ഗീസ് എന്ന ജിബി പാത്തിക്കലിനെ രംഗത്ത് എത്തിച്ചത്. ഏറ്റുമാനൂരില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ശാസ്ത്രീയ സംഗീതജ്ഞയുമായ ആതിര ഡി നായരെയാണ് പകരക്കാരിയായി കണ്ടെത്തിയത്. ഇതിനു പുറമേ പത്തനാപുരം മൂവാറ്റുപുഴ സീറ്റുകളിലും 20 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയില്‍ മാത്രം ഒന്‍പത് സീറ്റുകളിലാണ് എന്‍ഡിഎ ഘടക കക്ഷിയായ ട്വന്റി 20 മത്സരത്തിനിറങ്ങുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറ അടക്കമുള്ള സീറ്റുകള്‍ ഘടകകക്ഷിക്ക് വിട്ടുകൊടുത്തതില്‍ പ്രവര്‍ത്തകരും അസ്വസ്ഥരാണ്. ബിജെപി നേരിട്ട് മത്സരിച്ചാല്‍ ജയിക്കാന്‍ പോലും സാധ്യതയുള്ള സീറ്റുകളില്‍ 20 20ക്ക് വിട്ടുവീഴ്ച ചെയ്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ശക്തമായി നില്‍ക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍ പലരും അയോഗ്യരാക്കപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*