മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ/ യു കെ: ഇംഗ്ലണ്ടിലെ യാത്രക്കാർക്ക് ആശ്വാസമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. ഇതോടെ, ലണ്ടന് പുറത്ത് ഇന്ത്യയിലെ മുംബൈയിലേക്കും ഡൽഹിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാക്കുന്ന യുകെയിലെ ഏക വിമാനത്താവളമായി മാഞ്ചസ്റ്റർ മാറി. ഇന്ത്യയിലെ പ്രമുഖ എയർലൈനായ ഇൻഡിഗോയാണ് ഈ റൂട്ട് കൈകാര്യം ചെയ്യുന്നത്. നവംബർ മുതൽ സർവീസ് ആരംഭിക്കും.

മാഞ്ചസ്റ്ററിൽ നിന്ന് ഡൽഹിയിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും  ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക്  ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുക. അത്യാധുനിക സൗകര്യങ്ങളുള്ള ടെർമിനൽ 2 വഴിയായിരിക്കും എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യുക. നോർത്ത് ഇംഗ്ലണ്ടിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളികൾക്ക്, കണക്റ്റിംഗ് ഫ്ലൈറ്റുകളുടെ ബുദ്ധിമുട്ടില്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാൻ ഈ സർവീസ് പ്രയോജനകരമാകും. താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്ന ഇൻഡിഗോയുടെ വരവ് മറ്റ്‌ എയർലൈനുകൾക്കു വെല്ലുവിളിയാകുമെന്നുറപ്പാണ്. 

 

Be the first to comment

Leave a Reply

Your email address will not be published.


*