10.99 ലക്ഷം രൂപ മുതൽ; പുതിയ സെൽറ്റോസിന്റെ വില പ്രഖ്യാപിച്ച് കിയ

ജനപ്രിയ എസ് യുവിയായ സെൽറ്റോസിന്റെ രണ്ടാം തലമുറയുടെ വില പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ പ്രാരംഭ വില. ഡിസംബർ 10നായിരുന്നു പുത്തൻ സെൽറ്റോസിനെ അവതരിപ്പിച്ചത്. 2019ൽ പുറത്തിറങ്ങിയ സെൽറ്റോസ് ആദ്യാമായാണ് മുഖം മിനുക്കി എത്തുന്നത്. എസ്‌യുവി നിരയിൽ സുപ്രധാന ചുവടുവയ്പ്പായാണ് സെൽറ്റോസിന്റെ രണ്ടാം തലമുറയെ കിയ കാണുന്നത്.

ഡിസബർ 11 മുതൽ‌ വാഹനം ബുക്കിങ് ആരംഭിച്ചിരുന്നു. കിയയുടെ വലിയ എസ്‍യുവി ടെല്ലുറൈഡിന്റെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. സെൽറ്റോസ് ബ്രാൻഡിന്റെ കെ3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ ഇന്റീരിയറുകൾ, സാങ്കേതികവിദ്യയിലും സുഖ സൗകര്യങ്ങളിലും വൻമാറ്റങ്ങളുമായാണ് കിയ പുത്തൻ‌ സെൽറ്റോസിനെ എത്തുന്നത്.

ഓട്ടോമാറ്റിക് സ്ട്രീംലൈൻ ഡോർ ഹാൻഡിലുകൾ, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, എൽഇഡി സ്റ്റോപ്പ് ലാമ്പുള്ള ഇന്റഗ്രേറ്റഡ് റിയർ സ്‌പോയിലർ തുടങ്ങിയവ സെൽറ്റോസിലുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ-പ്രഷർ മോണിറ്ററിംഗ്, അഡ്വാൻസ്ഡ് ലെവൽ 2 ADAS സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

കിയ സെൽറ്റോസിൽ മൂന്ന് പവർട്രെയിൻ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റർ സ്മാർട്ട്‌സ്ട്രീം പെട്രോൾ എഞ്ചിൻ 115 bhp ഉം 144 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മാനുവൽ, CVT ഓപ്ഷനുകളിലും ലഭ്യമാണ്. 160 bhp കരുത്തിൽ വരുന്ന 253 Nm ടോർക്കുമുള്ള കൂടുതൽ ശക്തമായ 1.5 ലിറ്റർ സ്മാർട്ട്‌സ്ട്രീം ടർബോ-പെട്രോൾ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷൻ‌‍.116hp കരുത്തും 250Nm ടോർക്കുമുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനാണ് മറ്റൊന്ന്. എല്ലാ പവർട്രെയിനുകളും 2WD കോൺഫിഗറേഷനും ഓൾ-വീൽ ഡിസ്ക് ബ്രേക്കുകളുമായാണ് വരുന്നത്. ഇന്ധന ടാങ്ക് ശേഷി 47 മുതൽ 50 ലിറ്റർ വരെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*