ഹെർഫോർഡ് മലയാളി അസോസിയേഷന് (ഹേമ ) പുതിയ നേതൃത്വം

ഹെർഫോർഡ്, യു കെ:  ഹെർഫോർഡ് മലയാളി അസോസിയേഷന് (ഹേമ ) പുതിയ നേതൃത്വം നിലവിൽ വന്നു. ബാബു തോമസ് അസോസിയേഷൻ പ്രസിഡന്റായും സ്മിത തോമസ് സെക്രട്ടറിയായും ചുമതലയേറ്റു. വൈസ് പ്രസിഡന്റായി റാണി കുര്യനും ജോയിന്റ് സെക്രട്ടറിയായി ഋഷി നന്ദകുമാറും ട്രഷററായി അബി മാണിയും തിരഞ്ഞെടുക്കപ്പെട്ടു.

രേവതി തമ്പി, എൽസ അന്ന, രേഷ്മ മാത്യു, ഗ്രീഷ്മ, ജിലീഷ് ജോസഫ്, സഫെൽ മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. കൾച്ചറൽ കോർഡിനേറ്ററായി ജിലു ജോസഫും ഇവന്റ് കോർഡിനേറ്ററായി സെബിനും പ്രവർത്തിക്കും. ഈ ടീം ഹെർഫോർഡിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും വരും ദിനങ്ങളിലെ ആഘോഷങ്ങൾ പ്രൗഢഗംഭീരമായി നടത്താൻ ശ്രമിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*