ഷറഫുദീൻ ഹിറ്റ് ട്രാക്ക് തുടരും.. കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിചിരിപ്പിച്ച് ദി പെറ്റ് ഡിറ്റക്ടീവ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനും ചേര്‍ന്ന് നിർമ്മിച്ച ‘ദി പെറ്റ് ഡിറ്റക്ടീവ്’ റിലീസായി. നവാഗതനായ പ്രനീഷ് വിജയൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫൺ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രത്തിൽ മെക്സിക്കോയിൽ ഡിറ്റക്ടീവായി പ്രവർത്തിച്ച ജോസ് അലൂലയുടെയും ജോസ് അലൂലയുടെ മകൻ ടോണിയുടെയും മെക്സിക്കൻ അധോലോക നായകൻ പീറ്റർ മുണ്ടാക് സമ്പായിയുടെയും ഒക്കെ കഥയാണ് പറയുന്നത്. പ്രണയവും അതിനിടയിലെ ചില കോമഡി സീക്വന്‍സുകളുമെല്ലാമായി മുന്നേറുന്ന സിനിമ സമാന്തരമായി കുറ്റാന്വേഷണ ട്രാക്കിലേക്കും പോകുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കൈകേയി ആയി അഭിനയിച്ച അനുപമ പരമേശ്വരന്റെ അഭിനയം ശ്രദ്ധേയമാണ്. എസ് ഐ രജത്തായി വിനയ് ഫോർട്ടും ഒരു പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്. വിജയരാഘവൻ അവതരിപ്പിച്ച ദിൽരാജ്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണെന്ന് നിസ്സംശയം പറയാം. മാസ് മാത്രമല്ല, കോമഡിയും നന്നായി വഴങ്ങുമെന്ന് തെളിയിക്കുന്നുണ്ട് രൺജി പണിക്കരുടെ അലൂല എന്ന കഥാപാത്രം. മാലാപാർവതി, ഭഗത് മാനുവൽ, നിഷാന്ത് സാഗർ, വിനായകൻ, ജോമോൻ ജ്യോതിർ, ഷോബി തിലകൻ,  സഞ്ജു, നിലീൻ സാന്ദ്ര എന്നിവരും തങ്ങളുടെ റോളുകൾ മികച്ചതാക്കി. ഷറഫുദ്ദീൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നായകനായ ഷറഫുദ്ദീൻ തന്നെ നിർമ്മിച്ച ഈ ചിത്രം, കുടുംബപ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യം വെച്ചിരിക്കുന്നത്. തമാശയിൽ പൊതിഞ്ഞുകൊണ്ട്, അതേസമയം ത്രില്ലടിപ്പിച്ചുകൊണ്ടാണ് സിനിമ കഥ പറയുന്നത്.

സംവിധായകനായ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.   ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ എഡിറ്റർ.  കലൈ കിംഗ്സൺ ഒരുക്കിയ സംഘട്ടനരംഗങ്ങളും മികവു പുലർത്തുന്നുണ്ട്. പശ്ചാത്തലസംഗീതമൊരുക്കിയ രാജേഷ് മുരുകേശൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍ – ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രണവ് മോഹന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ് – വിജയ് സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികള്‍ – അധ്രി ജോയ്, ശബരീഷ് വര്‍മ്മ, വിഎഫ്എക്‌സ് – 3 ഡോര്‍സ് , കളറിസ്റ്റ് – ശ്രീക് വാര്യര്‍, ഡിഐ – കളര്‍ പ്ലാനറ്റ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ് – റിഷാജ് മൊഹമ്മദ്, അജിത് മേനോന്‍, പ്രോമോ സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ – എയിസ്‌തെറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ടൈറ്റില്‍ ഡിസൈന്‍ – ട്യൂണി ജോണ്‍ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Be the first to comment

Leave a Reply

Your email address will not be published.


*