ആ ഫയർ ബ്രാൻഡ് സുരേഷ് ഗോപി വീണ്ടും; ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി “ജെ എസ് കെ” പ്രദർശനം തുടരുന്നു

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ മികച്ച സ്വീകരണമാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരിൽ നിന്നും വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ്  ചിത്രം നിർമ്മിച്ചത്. ജെ. ഫണീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.

മലയാളി പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന ആ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരു കോർട്ട് റൂം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി വേഷമിട്ടിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ സുരേഷ് ഗോപി എന്ന നടൻ്റെയും താരത്തിൻ്റെയും തകർപ്പൻ പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. തീപ്പൊരി പാറുന്ന ഡയലോഗ് ഡെലിവറി കൊണ്ടും കിടിലൻ ആക്ഷൻ കൊണ്ടും ഗംഭീര അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സുരേഷ് ഗോപി കയ്യടി നേടുന്നു.

ടൈറ്റിൽ കഥാപാത്രമായ ജാനകി ആയി തൻ്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് അനുപമ പരമേശ്വരൻ സമ്മാനിച്ചത്. അനുപമയുടെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്. ഇവരെ കൂടാതെ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ചവെച്ചു.

ബൈജു സന്തോഷ്,  ജയൻ ചേർത്തല, ജോയ് മാത്യു,  അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്,  മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്,  ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾ, ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കി ഒരുക്കിയ “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള”, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.

Be the first to comment

Leave a Reply

Your email address will not be published.


*