ഗുരുവായൂരിനും തൃശ്ശൂരിനുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു.കേന്ദ്ര സഹമന്ത്രിയും തൃശ്ശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍വീസ് പുനഃസ്ഥാപിച്ചത്.
കോവിഡിന് മുമ്പ് ട്രെയിന്‍ റദ്ദാക്കിയത് യാത്രികാരെ ദുരിതത്തിലാക്കിയിരുന്നു. സര്‍വീസ് പുനസ്ഥാപിക്കണമെന്ന യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
56116 ഗുരുവായൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ വൈകീട്ട് 18.10ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് 18.50ന് തൃശ്ശൂരില്‍ എത്തും. തിരിച്ച് തൃശ്ശൂരില്‍ നിന്നും രാത്രി 20.10ന് പുറപ്പെടുന്ന വണ്ടി 20.45ന് ഗുരുവായൂരില്‍ എത്തുന്നതാണ്. ഇരുദിശകളിലും ട്രെയിനിന് പൂങ്കുന്നത്ത് സ്‌റ്റോപ്പുണ്ട്.



Be the first to comment