
ലണ്ടന്‍: റെസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തോടെ അവതാളത്തിലായ എന്‍എച്ച്എസിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തി നഴ്സുമാരുടെയും ജിപിമാരുടെയും സമര മുന്നറിയിപ്പ്. സര്‍ക്കാര്‍, 2025/26 കാലത്തേക്ക് നല്‍കിയ 3.6 ശതമാനം ശമ്പള വര്‍ദ്ധനവ് നിരാകരിക്കാന്‍ തങ്ങളുടെ അംഗങ്ങള്‍ വോട്ട് ചെയ്തതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അറിയിച്ചു. 1,70,000 അംഗങ്ങള്‍ ഉള്ളതില്‍ 56 ശതമാനം പേര്‍ വോട്ടിംഗില്‍ പങ്കെടുത്തപ്പോള്‍ അതില്‍ 91 ശതമാനം പേരും സര്‍ക്കാര്‍ ഓഫര്‍ നിരസിക്കുന്നതിനെയാണ് അനുകൂലിച്ചത്.
ശമ്പള വര്‍ദ്ധനവ് പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തില്ലെങ്കില്‍, സമരത്തിന്റെ കാര്യത്തില്‍ ഉടന്‍ വോട്ടിംഗ് നടത്തുമെന്ന് ആര്‍ എം സി അറിയിച്ചിട്ടുണ്ട്. തങ്ങളെ തീര്‍ത്തും വില കുറച്ചു കാണുകയാണ് എന്നാണ് നഴ്സുമാര്‍ കരുതുന്നതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ പറഞ്ഞു.
അതേസമയം ജിപിമാര്‍ സര്‍ക്കാരിന് മുന്‍പില്‍ ആറ് ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സെപ്റ്റംബര്‍ പകുതിയോടെ അത് നടപ്പിലാക്കിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും ബിഎംഎ അറിയിച്ചു.
Be the first to comment