മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും 0.5 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി.
ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ ഏഷ്യന്‍ വിപണികള്‍ ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്.
എല്ലാ മേഖലയിലും വില്‍പ്പന സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. റിയല്‍റ്റി, ഐടി, ഓട്ടോ, എണ്ണ, പ്രകൃതിവാതക ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്. ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ട്രെന്റ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, എസ്ബിഐ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. അതിനിടെ ഡോളറിനെതിരെ രൂപയും നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടു പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് സംഭവിച്ചത്. 90.98 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയില്‍ പ്രതിഫലിച്ചത്.



Be the first to comment