കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഗ്യാപ്പ് റോഡിലെ വാഹന പാർക്കിംഗ് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. മഴ തുടരുന്ന സാഹചര്യത്തിൽ സാഹസിക വിനോദത്തിനും, ഖനനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആന്ധ്ര- തെലങ്കാന -ഒഡിഷ തീരങ്ങൾക്ക് മുകളിലേക്ക് വ്യാപിച്ചതിനാൽ നിലവിൽ ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരും. വടക്കൻ ജില്ലകളിൽ മഴ കനക്കാനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.ഈ മാസം 17 വരെ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*