ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000ലധികം പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വലിയ റാലിയോടെയാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തി ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ എത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. ആര്യാടൻ മുഹമ്മദ് മത്സരിച്ചിരുന്ന കാലത്തും എസ്റ്റേറ്റ് തൊഴിലാളികൾ തന്നെയാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയിരുന്നത്

അതേസമയം, പി വി അൻവറുമായി ചർച്ചകൾ തുടരുകയാണെന്ന് അടൂർ പ്രകാശും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. നിലമ്പൂരിൽ പി.വി.അൻവർ മത്സരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. എന്നാൽ അപമാനിതരായി പുറത്തുനിൽക്കാനില്ലെന്നും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നും ടിഎംസി എക്സിക്യൂട്ടീവ് അംഗം ഇ.എ.സുകു ട്വന്റിഫോറിനോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിലെന്ന് വിവരം. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്.

 

Be the first to comment

Leave a Reply

Your email address will not be published.


*