‘2 എംപി മാരിൽ നിന്ന് തുടങ്ങിയവരാണ് ബിജെപി, കേരളത്തിലും ആ മാറ്റം ഉണ്ടാകും; ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തിൽ വരും’; നിതിൻ നിബിൻ

ഇടത് വലത് മുന്നണികൾ കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. അഴിമതിയും പ്രീണനവുമാണ് 2 മുന്നണികളുടെയും രാഷ്ട്രീയം. സനാതന ധർമ്മത്തിനെതിരാണ് 2 മുന്നണികളും പ്രവർത്തിക്കുന്നത്.

ഇടത് മുന്നണി അയ്യപ്പനെപോലും വെറുതെ വിടാൻ തയ്യാറായില്ല. ശബരിമലയെ തകർത്ത് അധികാരത്തിൽ എത്താൻ കഴിയുമോ എന്നാണ് ഇരു മുന്നണികളും നോക്കുന്നത്. ഇടത് വലത് ഐക്യം ആണ് ശബരിമലയിലെ ഐക്യം തകർക്കുന്നത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷസമരം നടത്തും. സനാതന ധർമം സംരക്ഷിക്കാൻ ജീവൻ നൽകാൻ പോലും തയ്യാറായി ഒരു ജനത ഇവിടെ ഉണ്ടെന്നും നിതിൻ നബിൻ വ്യക്തമാക്കി.

കേരളം PFI പോലുള്ള സംഘടനകളുടെ കേന്ദ്രമാണ്. ഇവരുടെ ദേശാവിരുദ്ധ പ്രവർത്തന്നതിനു തടയിട്ടത് മോദി സർക്കാർ ആണ്. യൂറോപ്യൻ യൂണിയനുമായി ഉണ്ടായ കരാർ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന ഒന്നാണ്. കേരളത്തിന്റെ വികസനത്തിന്‌ നിരവധി പദ്ധതികളാണ് കേന്ദ്രം അനുവദിക്കുന്നത്.

സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം ലോകം കണ്ടതാണ്. എത്ര ദുഷ്കരമായ സാഹചര്യത്തിൽ ആണ് കേരളത്തിൽ നമ്മൾ പ്രവർത്തിക്കുന്നത് എന്ന് മനസിലായി കാണും. ഭരണഘടന ഉയർത്തി നിൽക്കുന്ന രാഹുൽ ഗാന്ധി മറുപടി പറയണം. എവിടെയാണ് സാധാരണ പ്രവർത്തകരുടെ കാലുകൾ അറുത്തുമാറ്റാനും, കൊലപാതകം നടത്താനും കഴിയുന്നത് എന്ന്. കേരളത്തിലെ ജനങ്ങൾ ആ മറുപടി കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും നിതിൻ നബിൻ വിമർശിച്ചു.

കേരളത്തിൽ ബിജെപിയുടെ വളർച്ച കാണാൻ ഉണ്ട്. 2 എംപി മാരിൽ നിന്ന് തുടങ്ങിയവരാണ് ബിജെപി. കേരളത്തിലും ആ മാറ്റം ഉണ്ടാകും. ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തിലും വരും. കേരളത്തിലും NDA സർക്കാർ അധികാരത്തിൽ വരുമെന്നും നിതിൻ നബിൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*