
കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എൻ എം വിജയൻ്റെ മരുമകൾ പത്മജ. സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം. ബത്തേരി അർബൻ ബാങ്കിലെ വീടും പറമ്പും പണയംവച്ച ആധാരമാണ് എടുത്തു നൽകേണ്ടത്. ഇതിനു തയ്യാറായില്ലെങ്കിൽ ഒക്ടോബർ 2 മുതൽ ഡിസിസി ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും പത്മജ പറഞ്ഞു.
എംഎൽഎമാരായ എ പി അനിൽകുമാർ, ടി സിദ്ദിഖ് എന്നിവർ ആവശ്യപ്പെട്ടത് പ്രകാരമാണ് വായ്പാ തിരിച്ചടവിൻ്റെ തുടർ നടപടികൾ എടുക്കാത്തത് എന്ന് കോൺഗ്രസ് ഭരിക്കുന്ന ബത്തേരി അർബൻ ബാങ്ക് പ്രസിഡൻ്റ് ഡി പി രാജശേഖരൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന് വേണ്ടിയാണ് വീടും സ്ഥലവും പണയംവെച്ച പണം ചിലവഴിച്ചത് എന്നായിരുന്നു എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ ആരോപണം. ഇതിൻ്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഉണ്ട് എന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
Be the first to comment