കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്

സ്ഥാനാർഥി പട്ടിക വൈകുന്നതിൽ സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോടകം തന്നെ എൽഡിഎഫ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ നേരത്തെ തന്നെ സ്ഥാനാർഥി ചർച്ച തുടങ്ങിയിട്ടും ആദ്യം തന്നെ പ്രഖ്യാപിക്കാൻ കഴിയാതെപോയ യു.ഡി.എഫ് ക്യാമ്പിൽ തിരക്കിട്ട ചർച്ചകളാണ് ഇന്ന് നടക്കുന്നത്.കോൺഗ്രസിൻെറസ്ക്രീനിങ് കമ്മിറ്റി ഡൽഹിയിൽ,ലീഗീൻെറ സ്ഥാനാർഥിനിർണയം മലപ്പുറത്ത് എന്നിങ്ങനെ കൂടിയാലോചന  തകൃതിയാണ്.

ആർ.എസ്.പിയാണ് യുഡിഎഫിൽ നിന്ന് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചവറയിൽ ഷിബു ബേബിജോണും ഇരവിപുരത്ത് വിഷ്ണുമോഹനും കൂന്നത്തൂരിൽ ഉല്ലാസ് കോവൂരും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. മട്ടന്നൂരിന് പകരമുളള സീറ്റിലെ സ്ഥാനാർഥിയെ മുന്നണിയിലെ ചർച്ചകൾക്ക് ശേഷം പ്രഖ്യാപിക്കാനാണ് ധാരണ.അമ്പലപ്പുഴയിൽ ജി.സുധാകരനെ പിന്തുണക്കാനുളള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ പി സി സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് പാർട്ടി വിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*