
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി നോട്ടീസ് നൽകി. നിയുക്ത വ്യോമാതിർത്തിയിൽ ഒരു വിമാനവും പറക്കാൻ അനുവദിക്കില്ല.ഇന്ന് ചേർന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണിത്.
ഇതിനിടെ നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യം നടത്തുന്ന ലംഘനങ്ങളിൽ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്താനെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ നടത്തിയ ചർച്ചയിൽ ആയിരുന്നു മുന്നറിയിപ്പ് നൽകിയത്. പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച.
അതേസമയം, പാകിസ്താന് തിരിച്ചടി നൽകാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ സേനാ മേധാവികൾക്ക് പ്രധാനമന്ത്രി നൽകിയിരുന്നു. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്നും ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഇന്ന് രാവിലെ11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിൽ നിലവിലെ സുരക്ഷ സാഹചര്യവും സൈനിക നീക്കം അതിർത്തിയിൽ പാക് പ്രാകോപനം തുടരുന്ന സാഹചര്യത്തിൽ സൈന്യം സ്വീകരിച്ച നടപടികൾ ഉൾപ്പെടെ യോഗം വിലയിരുത്തി.
Be the first to comment