യുകെയിൽ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഓൺലൈൻ ക്യാംപെയ്ൻ 25ന്

ലണ്ടൻ: ലോക കേരള സഭ യുകെയുടെ യോഗത്തിൽ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഓൺലൈൻ ക്യാംപെയ്ൻ 25ന് വൈകിട്ട് 5.30ന്  നടക്കും. യുകെയിലുള്ള വിദ്യാർഥികൾക്കും തൊഴിൽ ചെയ്യുന്ന മലയാളികൾക്കും ഏറെ പ്രയോജനപ്രദമായ ഒരു ആരോഗ്യ പദ്ധതികൂടിയാണ് നോർക്ക കെയർ. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ്, വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും.

നിലവിൽ കേരളത്തിലെ 500ൽ അധികം ആശുപതികൾ ഉൾപ്പെടെ രാജ്യത്തെ 16000ത്തോളം ആശുപ്രതികൾ വഴി പ്രവാസികേരളീയർക്ക് കാഷ്​ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെക്കാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുള്ള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ നോർക്ക പ്രവാസി ഐഡി, സുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുള്ള പ്രവാസികേരളീയർക്ക് റജിസ്റ്റർ ചെയ്യാവുന്നതാണ്. നോർക്ക കെയർ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*