തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലാണ് രാജ്യമിപ്പോൾ. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. തൃശൂർ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. വി എസ് സുനിൽ കുമാറിനുള്ള മറുപടിയാണോ ഈ പോസ്റ്റ് എന്നാണ് ഉയരുന്ന ചോദ്യം. അടുത്തിടെ ഇവർ ഒരുമിച്ചു നിൽക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു.
‘തൃശൂരിലെ മിന്നും താരങ്ങൾ’ അഡ്വ. വി എസ് സുനിൽ കുമാറിനെ വിജയിപ്പിക്കുക എന്നായിരുന്നു പോസ്റ്ററിൽ എഴുതിയത്. വി എസ് സുനിൽ കുമാറും ടൊവിനോയും അടുത്തിടെ പരസ്പരം കൂടിക്കാഴ്ച നടത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ തനിക്ക് ഒരു പാർട്ടിയോടും അനുഭാവം ഇല്ലെന്നും തൻ്റെ ചിത്രങ്ങൾ വെച്ചുള്ള പോസ്റ്റർ പ്രചരിപ്പിക്കരുതെന്നും ടൊവിനോ വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.
View this post on Instagram



Be the first to comment