
കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ 3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പരിഷ്കരിച്ച ഗ്ലിഫ് മാട്രിക്സ് ലൈറ്റിങും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ വിപണിയിൽ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. നത്തിങ്ങിന്റെ ആദ്യ പ്രീമിയം മോഡൽ സ്മാർട്‌ഫോൺ ആണ് ഫോൺ 3. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s ജെൻ 4 SoC പ്രോസസറാണ് ഫോൺ ഉപയോഗിച്ചിരിക്കുന്നത്.
ജൂലൈ 15 മുതലാണ് ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 3.5ൽ ആണ് നത്തിങ് ഫോൺ 3 പ്രവർത്തിക്കുന്നത്. 79999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. അഞ്ച് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും ഏഴ് വർഷത്തെ സുരക്ഷ ഫീച്ചറുകളും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫോണിൽ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണുള്ളത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഹാൻഡ്‌സെറ്റിന് മുൻവശത്ത് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും പിന്നിൽ ഗൊറില്ല ഗ്ലാസ് വിക്ടസും ഉണ്ട്. ബേസ് വേരിയന്റിന് 12ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ടോപ്പ് വേരിയന്റിന് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ടാവും.
അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റമാണ് നത്തിംഗ് ഫോൺ 3-യിൽ നൽകിയിരിക്കുന്നത്. എല്ലാം 50 മെഗാപിക്‌സലിന്റേത് തന്നെ. 5150 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 65 വാട്ട് ചാർജിങ് സൗകര്യവുണ്ട്. ഫോണിന്റെ ബാക്ക് പാനലിൽ വൃത്താകൃതിയിലാണ് ഗ്ലിഫ് മാട്രിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 489 മൈക്രോ എൽഇഡി പിക്‌സൽ സ്‌ക്രീൻ ആണിത്. ഫോൺ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് നത്തിങ് ഇയർ ഹെഡ്‌ഫോണും അധിക വാറണ്ടിയും സൗജന്യമായി ലഭിക്കും.
Be the first to comment