
ആമസോണും ഫ്‌ളിപ്പ് കാർട്ടും ഒരുക്കുന്ന ഓഫർ മേള ആരംഭിക്കുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുമാണ് ആരംഭിക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്കായി സെപ്റ്റംബർ 26ന് അർദ്ധ രാത്രി ആരംഭിക്കും. സാധാരണ ഉപയോക്താക്കൾക്ക് സെപ്‌റ്റംബർ 28ന് സെയിലേക്ക് ആക്സസ് ലഭിക്കും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണിന് 80,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിൽ നിലവിൽ നിരവധി സ്മാർട്ട്ഫോണുകൾക്ക് വില കിഴിവ് കാണിക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 26ന് അക്സസ് ലഭിക്കും. ഡെബിറ്റ്/ക്രെഡിറ്റ്, ഈസി ഇഎംഐ ഇടപാടുകൾ എന്നിവയിൽ 10 ശതമാനം കിഴിവ് ലഭിക്കും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വൺപ്ലസിൻറെയും സാംസങ്ങിൻറെയും സ്മാർട്ട് ഫോണുകൾ ഉൾപ്പടെ മികച്ച ഡീലുകളിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഗൂഗിൾ പിക്സൽ 8, സാധാരണ വില ആയ 75,999 രൂപയിൽ നിന്ന് വെറും 40,000 രൂപയ്ക്ക് ലഭ്യമാകും. അത് പോലെ, സാംസങ് ഗാലക്‌സി എസ് 23, സാധാരണയായി വില ആയ 89,999 രൂപയിൽ നിന്ന് 40,000 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Be the first to comment