മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്. പുഷ്പാർച്ചന നടത്താൻ അനുമതിയില്ല. തിരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടേന്ന നിലപാടിലാണ് എൻഎസ്എസ്. നാളെ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ശതബ്ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. എൻഎസ്എസ് അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിന്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും.
തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടും സുരക്ഷ പരിശോധനകൾക്കുവേണ്ടി മന്നം സമാധി തുറന്നു കൊടുക്കേണ്ടി വരും എന്നതിനാലുമാണ് അനുമതി നിഷേധിച്ചത് എന്നാണ് എൻഎസ്എസിന്റെ അനൗദ്യോഗിക വിശദീകരണം. ഇന്ന് രാവിലെയായിരുന്നു ഉപരാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് അനുമതി തേടിയത്.
ഡൽഹിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ ചങ്ങനാശേരിയിലെത്തും. പെരുന്ന എൻഎസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാർച്ചന നടത്താനാണ് തീരുമാനിച്ചത്.



Be the first to comment