ഉത്തരക്കടലാസ് കാണാതായ സംഭവം; അധ്യാപകനും സർവകലാശാലയ്ക്കും വീഴ്ച സംഭവിച്ചെന്ന് വൈസ് ചാൻസലർ

അധ്യാപകനും സർവകലാശാലയ്ക്കും വീഴ്ച സംഭവിച്ചെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും അത് തിരുത്താനുള്ള നടപടി എടുക്കുന്നുവെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചു. ഈ മാസം ഏഴിനാണ് പരീക്ഷ നടത്തും.

22 ന് വീണ്ടും ഇതേ പരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ അറിയിച്ചു. മൂന്ന് ദിവസത്തിൽ റിസൾട്ട് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പരീക്ഷ സെൻ്റർ സ്വീകരിക്കാം. എന്ന് പരീക്ഷ എഴുതിയാലും റിസൾട്ട് ഡേറ്റ് സർട്ടിഫിക്കറ്റിൽ മാറ്റം കാണില്ലെന്ന് വിസി വ്യക്തമാക്കി. ഏഴാം തീയതി എഴുതാൻ കഴിയാത്തവർക്ക് 22 ലെ ഡേറ്റിൽ എഴുതാമെന്നും വിസി അറിയിച്ചു. ഒരു വർഷത്തിൽ യൂണിവേഴ്സിറ്റി പരീക്ഷ മൂല്യനിർണയം ഡിജിറ്റലാക്കുമെന്ന് വിസി പറഞ്ഞു.

ഒരു അധ്യാപകൻ ഒഴികെ ബാക്കി എല്ലാവരും പേപ്പർ നോക്കി തന്നിരുന്നു. ജനുവരി 14ന് ഉത്തരക്കടലാസുകൾ നഷ്ടപെട്ട വിവരം അറിയിച്ചു. തുടർ നടപടി വേഗത്തിലാക്കാൻ ആക്കുന്നതിൽ വീഴ്ച ഉണ്ടായെന്ന് വിസി മോഹനൻ കുന്നുമ്മൽ പറഞ്ഞു. വീഴ്ച വരുത്തിയ അധ്യാപകനെ കേട്ട ശേഷം നടപടി സ്വീകരിക്കും. ഇത്തരം സന്ദർഭങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ഉണ്ടാകുമെന്ന് വിസി പറഞ്ഞു.

മൂല്യ നിർണ്ണയത്തിന് ഇപ്പോൾ വേതനം നൽകുന്നില്ലെന്നുും അതിനാൽ മൂല്യ നിർണ്ണയത്തിന് ചില പ്രശ്നങ്ങളുണ്ടായെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. യുജിസി ശമ്പളം കൈപ്പറ്റുന്നവർക്ക് മൂല്യ നിർണ്ണയത്തിന് ശമ്പളം നൽകാൻ കഴിയില്ല. എന്നാൽ ഇത് യുജിസി ശമ്പളം വാങ്ങാത്തവർക്കും ഇപ്പോൾ കൊടുക്കുന്നില്ല. ഇനി മുതൽ കൊടുക്കുമെന്ന് വിസി മോഹനൻ കുന്നുമ്മൽ അറിയിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലിൽ എക്‌സൈസ് പരിശോധനയിലും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു. എല്ലാ ഹോസ്റ്റലിലും റെയ്ഡ് നടത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഇനി യൂണിവേഴ്സിറ്റിയിൽ പഠിക്കണമെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം നൽകണമെന്ന് വിസി പറഞ്ഞു. ഇപ്പോൾ റെയ്ഡ് നടന്ന ഹോസ്റ്റൽ യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ അല്ലെന്നും കേരള സർക്കാരിന്റെ കീഴിൽ ആണെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. erala

Be the first to comment

Leave a Reply

Your email address will not be published.


*