നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിൻ്റെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക.

കഴിഞ്ഞ വർഷം പത്തനംതിട്ടയിലെ നഴ്സിംഗ് കോളജ് ഹോസ്റ്റലിൻ്റെ മുകളിൽ നിന്ന് ചാടിയതിനെ തുടർന്നാണ് അമ്മു സജീവ് മരണപ്പെട്ടത്. ഇത് ആത്മഹത്യയാണെന്ന് പ്രാഥമികമായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അമ്മുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു. ചില സഹപാഠികൾക്കെതിരെയും കോളജ് അധികൃതർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കുടുംബം രംഗത്തെത്തുകയും, ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തൃപ്തരല്ലെന്നും അറിയിച്ചിരുന്നു.

സംഭവം വലിയ കോളിളക്കമുണ്ടാക്കുകയും വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ ഒരു അധ്യാപകനെ സർവകലാശാലയുടെ നിർദ്ദേശപ്രകാരം കോളേജിൽ നിന്ന് മാറ്റിയിരുന്നു.ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിനായി കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. അന്വേഷണ സംഘത്തെ പിന്നീട് രൂപീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*