തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സർപ്രൈസ് സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജെനീഷ്. കോഴിക്കോട്ടും കണ്ണൂരിലും തൃശ്ശൂരിലും സർപ്രൈസ് ഉണ്ടാകും. കോൺഗ്രസ് തിരിച്ച് വരും. പേരാമ്പ്രയിൽ പൊലീസ് പ്രതികാര നടപടി തുടരുന്നു. സമരങ്ങളെ അടിച്ചമർത്തുകയാണ് പൊലീസ്. വി.പി.ദുൽകിഫിലിനെതിരെ ചുമത്തിയത് കള്ളക്കേസ്. പൊലീസ് നടപടിക്ക് പിന്നിലെ രാഷ്ട്രീയ താത്പര്യം എന്താണ് എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
ഫ്രഷ് കട്ട് സമരത്തിൽ ഇതേ പൊലീസ് മേധാവി കടന്നു ചെന്നപ്പോഴാണ് ക്രൂരമായ അക്രമം നടന്നത്.. ഫ്രഷ് കട്ടിനെതിരെ നടക്കുന്നത് ന്യായമായ സമരം, യൂത്ത് കോൺഗ്രസ് സമരസമിതിക്കൊപ്പം. സ്ത്രീകൾക്കെതിരെ പോലും പൊലീസ് അതിക്രമം ഉണ്ടാകുന്നു. കുട്ടികളെ പോലും വഴിയിൽ തടഞ്ഞു നിർത്തുകയാണ് പൊലീസ്.
എസ്.പി.ബൈജുവിന് പരിക്ക് പറ്റിയത് സ്ട്രക്ച്ചർ മുഖത്ത് കൊണ്ട്. അല്ലാതെ ജനങ്ങൾ അക്രമം നടത്തിയിട്ടല്ലെന്നും ജെനീഷ് പറഞ്ഞു.യൂണിഫോം ധരിക്കുമ്പോൾ എതിരിൽ കാണുന്ന ജനങ്ങളെ റൂറൽ എസ്.പിക്ക് ശത്രുക്കളായി കാണുന്നു.കെ.ഇ.ബൈജു നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കുന്നു. ഐ.ജിയും ജനങ്ങളെ വേട്ടയാടാൻ ഇടപെട്ടു.
ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ ഡിവൈഎഫ്ഐക്ക് ഇപ്പോൾ രക്തസാക്ഷിയായി. ഷെറിനൊപ്പം ഉള്ള ഫോട്ടോ പുറത്ത് വന്നപ്പോൾ അതിനെ കെ.കെ.ശൈലജ ടീച്ചർ തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോൾ അതിനെ കുറിച്ചുള്ള നിലപാട് എന്താണ് എന്നും ജെനീഷ് ചോദിച്ചു.



Be the first to comment