
ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഒഡീഷ കേന്ദ്രസർക്കാരിന്റെ മറ്റൊരു പരീക്ഷണശാലയെ മാറി. ഇതിനെതിരെ ശക്തമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഇതിനെതിരെ കമ എന്നൊരു അക്ഷരം പറഞ്ഞിട്ടില്ല. കേന്ദ്ര മന്ത്രിമാർ നിശബ്ദത വെടിയണം.
കേരളത്തില്‍ നിന്നും മന്ത്രിസഭയിലുള്ള രണ്ടുപേര്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും അനുകൂലമായിട്ടുള്ള എന്തെങ്കിലും ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ. സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തയാളാണ്. ജോര്‍ജ് കുര്യന് കത്തോലിക്കാ സഭയുടെ പേരില്‍ മന്ത്രിസഭയില്‍ അംഗത്വം വഹിച്ചയാളാണ്. ഇവര്‍ ഒരക്ഷരം എങ്കിലും പറഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. ഇവരുടെയൊക്കെ നാടകങ്ങള്‍ ഇനിയും തുടരും. അതില്‍ ന്യൂനപക്ഷങ്ങള്‍ പെട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് 6 ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് ഒഡീഷയിലെ ജലേശ്വര് (Jaleswar) ജില്ലയിലെ ഗംഗാധര്‍ (Gangadhar) ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ വൈകുന്നേരം മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന് പ്രവര്‍ത്തകരും എത്തിയത്. ആരാധന നടക്കുന്ന സമയത്ത് 70 ഓളം വരുന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിക്കുകയാണ് ഉണ്ടായത്. ഇരു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു.
Be the first to comment