ഒഐഒപി മൂവ്മെന്റ് സ്ഥാപകദിന സന്ദേശയാത്രയും പന്തം കൊളുത്തി പ്രകടനവും നടത്തി

കാസർഗോഡ് : ഒഐഒപി മൂവ്മെന്റ് മാതൃസംഘടനയുടെ 7-ാം ഫൗണ്ടേഷൻ ഡേയോട് അനുബന്ധിച്ച്, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകണം എന്ന സന്ദേശവുമായി സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രതിനിധികളും ഉൾപ്പെടെ നൂറോളം അംഗങ്ങൾ സ്ഥാപകദിന സന്ദേശയാത്ര നടത്തി. ജൂലൈ 30 ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പരശുറാം എക്സ്പ്രസ്സിൽ ഒരേ ബോഗിയിൽ യാത്ര ചെയ്താണ് സന്ദേശ യാത്ര സംഘടിപ്പിച്ചത്. നിരവധിയാളുകൾ വിവിധ സ്റ്റേഷനുകളിൽ സന്ദേശയാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയിരുന്നു. 

നീലേശ്വരത്ത് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.  ഫൗണ്ടർ മെമ്പർ ബിജു എം ജോസഫ്, സംസ്ഥാന പ്രസിഡൻ്റ് എൻ എം ഷെരീഫ് , സെക്രട്ടറി  ബീന സാബു, ട്രഷറർ  സുരേന്ദ്രൻ ചങ്ങരോത്ത്, വർക്കിംഗ് പ്രസിഡൻ്റ്  എൻ രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ്  ബിജു കെ ബേബി, ജോയിൻ സെക്രട്ടറി  ജോസ് യോഹന്നാൻ, സന്ദേശയാത്രാ കൺവീനർ  സജി സാമുവൽ, കാസറഗോഡ് ജില്ലാ സെക്രട്ടറി  രാമചന്ദ്രൻ,  വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*