മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായി ഒ ഐ ഒ പി മൂവ്മെൻ്റ് ബഹുജന മഹാസംഗമം മാർച്ച് 28 ന് കോട്ടയത്ത്

കോട്ടയം: മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായി ഒ ഐ ഒ പി മൂവ്മെൻ്റ്  ബഹുജന മഹാസംഗമം മാർച്ച് 28 ന്  കോട്ടയത്ത് നടക്കും. രാവിലെ 10 മുതൽ  2 മണി വരെ ധർണ്ണയും തുടർന്ന് പൊതുസമ്മേളവും പ്രതിഷേധ പ്രകടനവും നടത്തും.

2019 ജൂലൈ 30ന് തുടക്കം കുറിച്ചതുമുതൽ ഇന്ത്യയിലെ മുഴുവൻ പൗരന്മാരുടെയും അവകാശമായ തുല്യ നീതി സംരക്ഷിക്കണമെന്ന ആവശ്യവുമായി നിരന്തരം പ്രവർത്തിക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡൻ്റ്  എൻ എം ഷെരീഫിൻ്റെ അധ്യക്ഷതയിൽ കൂടുന്ന പൊതു സമ്മേളനം റവ. ഫാ. ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം ചെയ്യും. സഹകരണ, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ചാണ്ടി ഉമ്മൻ എം എൽ എ, ബി ജെ പി ദേശീയ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, കെ എസ് ടി യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം, പ്രശസ്ത മജീഷ്യൻ സാമ്രാജ് തുടങ്ങിയവർ സംസാരിക്കും.

വാർദ്ധക്യാവസ്ഥയിൽ പ്രതിമാസം 10,000 രൂപ പെൻഷൻ വേണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും മഹാസംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*