
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീഴാന്‍ പോകുന്നതിന് മുന്‍പ് വലിച്ച് കയറ്റിയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാണ്.
ആര്‍പിഎഫ് ഇന്ത്യയാണ് യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധികന്‍ അപകടത്തില്‍പ്പെട്ടത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാതിരിക്കാന്‍ കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു വയോധികന്‍. ഇത് കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് രക്ഷിക്കുകയായിരുന്നു. വയോധികനെ തിരിച്ച് പ്ലാറ്റ്‌ഫോമിലേക്ക് തന്നെ വലിച്ചിഴച്ചാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. സോഷ്യല്‍മീഡിയയില്‍ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ കെ നായിക്കിന് അഭിനന്ദന പ്രവാഹമാണ്.
Displaying unmatched bravery in utter disregard to personal safety, #RPF Head Constable N.K. Naik went beyond his call of duty to save an elderly man from grievous injury who was being dragging with speeding train at Kharagpur railway station.#MissionJeewanRaksha #LifeSavingAct pic.twitter.com/QYIQgz7sVQ
— RPF INDIA (@RPF_INDIA) March 25, 2024
Be the first to comment