
ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ എടുത്തിരുന്നു. ഇതിന് മുൻപ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു.
ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യമായി വരിക. സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും കൂടുതലായി ചിലവ് വരാറുണ്ട്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കുന്നത് അടക്കമുള്ള അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക.
Be the first to comment