അച്ചാര്‍ ഫാന്‍സിനോടാണ്, നിയന്ത്രിച്ചില്ലെങ്കില്‍ കാന്‍സര്‍ വരെ വരാം

അച്ചാറ് തൊടാതെ ഓണസദ്യ പൂര്‍ണമാകില്ല. മാങ്ങയും നാരങ്ങയുമാണ് സദ്യയില്‍ സാധാരണ കാണാറ്. എന്നാല്‍ പാവയ്ക്കയും കാരറ്റും ഇഞ്ചിയും വെളുത്തുള്ളിയും ഇറച്ചിയും മീനുമൊക്കെ അച്ചാറായി ദീര്‍ഘകാലം സൂക്ഷിക്കാറുണ്ട്. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കൊപ്പവും ചപ്പാത്തിക്കൊപ്പം വരെ അച്ചാര്‍ കഴിക്കുന്നവരുണ്ട്. അച്ചാറു കൊതി കൂടിയാലും ആരോഗ്യത്തിന് ദോഷമാണ്.

തൊട്ടുകൂട്ടാന്‍ വേണ്ടി മാത്രമാണ് അച്ചാര്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ ചിലര്‍ കറി പോലെ തന്നെ അച്ചാറുകള്‍ കഴിക്കുന്നത് കാണാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാര്‍ അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവരില്‍ അവസ്ഥകള്‍ വഷളാകാം.

പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിൻ്റെ അമിത ഉപയോഗം ആണ്. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ ആരോഗ്യപ്രദമാണ്. ഇതില്‍ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*