മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ കൊള്ളയാണ് നടന്നതെന്നും ഇതില്‍ സര്‍ക്കാരിനും അന്നത്തെ ദേവസ്വം ബോര്‍ഡിനും വ്യക്തമായ ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ നല്‍കിയ കണക്കല്ല ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു
ആഗോള അയ്യപ്പ സംഗമത്തിന്റെ ഹോര്‍ഡിങ്ങുകളില്‍ അയ്യപ്പന്റെ ചിത്രത്തേക്കാള്‍ മൂന്നിരട്ടി വലിപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പരിപാടിയുടെ മുഴുവന്‍ ക്രെഡിറ്റും എടുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ കൈകഴുകി മാറുകയാണ്. അയ്യപ്പന്റെ പേരില്‍ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അന്തരിച്ച ആലിന്റെ അവയവദാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ആലിന്റെ അവയവങ്ങളിലൂടെ നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ തീരുമാനിച്ച മാതാപിതാക്കളുടെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Be the first to comment