അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് അപകടം; ഒരാൾ മരിച്ചു

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡറുകൾ പതിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനിൽ‌ നിന്ന് രാജേഷിനെ പുറത്തെടുക്കാൻ‌ കഴിഞ്ഞിട്ടില്ല. വാൻ മറ്റണമെങ്കിൽ താഴേക്ക് പതിച്ച ​ഗർഡറുകൾ മാറ്റണമെന്നാണ് പോലീസ് അറിയിക്കുന്നത്.

ഇന്നലെ രാത്രിയോടുകൂടിയാണ് ഗർഡറുകൾ സ്ഥാപിച്ചിരുന്നത്. ഇതിനിടെ ജാക്കി തെന്നിമാറിയാണ് ഗർഡറുകൾ താഴേക്ക് പതിച്ചതെന്നാണ് വിവരം. മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗർഡറുകൾ ഒടിഞ്ഞ് വീണത്. ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാൻ കഴിയൂ. വാഹനത്തിനുള്ളിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന സംശയം ഫയർഫോഴ്സിനുണ്ട്. അപകടത്തെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി തിരിച്ച് വിടും.

Be the first to comment

Leave a Reply

Your email address will not be published.


*