വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരംബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവിയാണ് മരിച്ചത്. 78 വയസ്സായിരുന്നു.

തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഹബ്‌സ ബീവി. രണ്ടാഴ്ച മുമ്പാണ് വയോധികയ്ക്ക് പനി ബാധിച്ചത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.

എന്നാല്‍ പനി കുറയാതിരുന്നതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വൃക്കകളടക്കം തകരാറിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

സ്തനങ്ങളിൽ ഒന്ന് മായ്ച്ചുകളഞ്ഞു, ‘സാഗരകന്യക’ പരസ്യത്തിനെതിരെ കാനായി കുഞ്ഞിരാമൻ, പിൻവലിച്ച് ആശുപത്രി

ഇന്നലെ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. ഇതോടെ എട്ടു പേരാണ് ഈ മാസം മാത്രം മരിച്ചത്. 47 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*