കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ആറ് മാസത്തിനിടെ തട്ടിയെടുത്തത് 13.97 കോടി രൂപ; സിറ്റി പോലീസ് കമ്മീഷണര്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഗണ്യമായി വര്‍ദ്ധിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍. ആറ് മാസത്തിനിടെയില്‍ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 31 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.

70 കേസുകളിലായി ഏകദേശം 13.97 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏഴ് കേസുകളില്‍ പ്രതികളെ പിടികൂടി. കോഴിക്കോട് ,കണ്ണൂര്‍ സ്വദേശികളായ അല്‍ഫാസ്,ആദില്‍,സമീര്‍,വാസില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഒരു കോടി മുതല്‍ ഒന്നര കോടി രൂപവരെ നഷ്ടപ്പെട്ട കേസുകളും രജിസ്റ്റര്‍ ചെയതിട്ടുണ്ട്. ഇതുവരെ 20 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ തട്ടിപ്പിനിരയാകുന്നവര്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാമെന്നും സൈബര്‍ ബോധവത്കരണം കൂടുതല്‍ ശക്തമാക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*