‘സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ല, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം’; യുദ്ധസാഹചര്യത്തില്‍ മോദിയുടെ സന്ദേശം

ന്യൂഡല്‍ഹി: യുഎസ്, ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്‍റെയും റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെയും പശ്ചാത്തലത്തില്‍ സൈനിക സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തരത്തിലുള്ള സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സാധ്യമാകൂവെന്നും മോദി പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിനൊപ്പം ഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ആഗോള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടന്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുമെന്നും മോദി പറഞ്ഞു.

‘ഇന്ത്യയും ഫിന്‍ലന്‍ഡും നിയമവാഴ്ച, ചര്‍ച്ചകള്‍, നയതന്ത്രം എന്നിവയില്‍ വിശ്വസിക്കുന്നു. സൈനിക സംഘര്‍ഷത്തിലൂടെ മാത്രം ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നു. യുക്രൈനായാലും പശ്ചിമേഷ്യയായാലും, സംഘര്‍ഷങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കുന്നതിനും സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ പിന്തുണ നല്‍കുന്നത് തുടരും, വളര്‍ന്നുവരുന്ന ആഗോള വെല്ലുവിളികളെ നേരിടാന്‍ അന്താരാഷ്ട്ര സംഘടനകളെ പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തെയും വേരോടെ പിഴുതെറിയണമെന്നും’ പ്രധാനമന്ത്രി മോദി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*