ഇനി അറിവുകൾ പി എച്ച് ഡി ലെവൽ; ChatGPT 5 പുറത്തിറക്കി ഓപ്പൺ എഐ

ഏറ്റവും പുതിയ എഐ മോഡൽ ജിപിടി-5 പുറത്തിറക്കി ഓപ്പൺഎഐ. കൃത്യമായ ഉത്തരം ,വേഗത ,പ്രശ്ന പരിഹാരം എന്നിവയിൽ വലിയ മുന്നേറ്റമാണെന്നും,എല്ലാ വിഷയങ്ങളിലുമുള്ള പിഎച്ച്ഡി തലത്തിലുള്ള അറിവ് ജിപിടി-5 നൽകുമെന്നും Open AI സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു.ഒരു വിദഗ്ധനുമായി സംസാരിക്കുന്ന അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.

ജിപിടി-4 ൽ നിന്ന് ജിപിടി-5 ലേക്കുള്ള ചുവടുമാറ്റം വലിയ നേട്ടമാണെന്നും,ചാറ്റ് ജിപിടി ടീം ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ ഇത് ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.അടുത്തയാഴ്ച എന്റർപ്രൈസ്, എഡ്യു ഉപഭോക്താക്കൾക്കായി ജിപിടി-5 പ്രോ പതിപ്പ് ഉടന്‍ ലഭ്യമാകുമെന്നും OpenAI പറയുന്നു.വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഗെയിമുകൾ ,ഗവേഷണ സംഗ്രഹങ്ങൾ ,കലണ്ടർ ഇവന്റുകൾ നിയന്ത്രിക്കുക തുടങ്ങിയ ജോലികളും ജിപിടി-5 ചെയ്യും.

ആരോഗ്യ സംബന്ധ കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും,കൂടാതെ മുൻ മോഡലുകളിൽ നിന്ന് തെറ്റുകൾ വരുത്തുന്നത് വളരെ കുറവാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങുമ്പോൾ ഇതിന്റെ കൂടുതൽ കഴിവുകൾ പ്രകടമാകും.വിവരങ്ങൾ നൽകുന്നതിലാണ് ജിപിടി-4 ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെങ്കിൽ ജിപിടി-5 കുറച്ചുകൂടെ അഡ്വാൻസ്ഡ് ആണ്.

എ ഐ മോഡൽ പുറത്തിറക്കുന്ന വേളയിൽ ഇന്ത്യയിലെ ആളുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്വീകരിക്കുന്നതിൽ വളരെ മുന്നിലാണെന്നും ഇന്ത്യ ഉടൻ ആഗോളതലത്തിൽ വലിയ വിപണിയായി മാറുമെന്നും Open AI സിഇഓ സാം ആൾട്ട്മാൻ പറഞ്ഞു.സെപ്റ്റംബറിൽ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*