ഓപ്പറേഷൻ സിന്ദൂർ: ‘നയതന്ത്ര ഇടപെടൽ നടത്തി’; ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ

‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന ദിവസങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്തിയെന്ന ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ. ഇന്ത്യ-പാക് സംഘർഷം കുറക്കാനും, സമാധാനം ഉറപ്പാക്കാനും ചൈന ശ്രമിച്ചെന്ന് പാക് വിദേശകാര്യ വക്താവ് താഹിർ ആന്ധ്രാബി പറഞ്ഞു. ചൈനയുടെ അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു.

പല തവണ ഇരു രാജ്യങ്ങളുമായി ചൈന സംസാരിച്ചു. സംഘർഷം കുറക്കാനും, സമാധാനവും സുരക്ഷയും കൊണ്ടുവരാനും ചൈന ശ്രമിച്ചു എന്നും പാകിസ്താൻ. മധ്യസ്ഥതയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദം ശരി എന്നും താഹിർ ആന്ധ്രാബി. ചൈനയുടെ അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യ – പാക് സംഘർഷത്തിൽ മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടൽ നടത്തിയെന്ന് അവകാശപ്പെട്ട് രം​ഗത്തെത്തിയിരുന്നത്. നിരവധി രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിച്ചെന്നും അദേഹം അവകാശപ്പെട്ടിരുന്നു. സമാധാനം സൃഷ്ടിക്കാൻ ചൈന ശ്രമിച്ചെന്ന് വാങ് യി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*