
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ലാൻഡ് എൻഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ആദിവാസി മേഖലയിലെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട ഫയലുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
തൃശ്ശൂർ ജില്ലയിൽ 7 ഇടങ്ങളിൽ മിന്നൽ പരിശോധന നടക്കുന്നത്. തുടർച്ചയായി വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പാലപ്പിളളി, വെള്ളിക്കുളങ്ങര, വടക്കാഞ്ചേരി, ചെട്ടിക്കുളം, അതിരപ്പിള്ളി, ചാർപ്പ, പരിയാരം എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലും പരിശോധന. രാവിലെ പത്തരയ്ക്കാണ് ആരംഭിച്ചത്. 7 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്.
Be the first to comment