200 എംപി ക്യാമറയിൽ പ്രോ മോഡൽ ഉൾപ്പെടെ നാല് പുതിയ സ്‌മാർട്ട്‌ഫോണുകൾ: ഓപ്പോ റെനോ 15 സീരിസ് പുറത്തിറക്കി

ഹൈദരാബാദ്: നിരവധി അപ്‌ഗ്രേഡുകളുമായി ഓപ്പോ റെനോ 14 പ്രോ സീരിസിന്‍റെ പിൻഗാമി ഇന്ത്യൻ വിപണിയിൽ. ഓപ്പോ റേനോ 15സി 5ജി, റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി തുടങ്ങിയ നാല് മോഡലുകളുമായാണ് ഓപ്പോ റെനോ 15 സീരിസ് പുറത്തിറക്കിയത്. മികച്ച ക്യാമറ ശേഷി, വലിയ ബാറ്ററി, മികച്ച സവിശേഷതകൾ എന്നിവയുമായാണ് ഈ സീരിസിലെ ഫോണുകൾ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. പുതിയ ഫോണുകളുടെ സവിശേഷതകൾ, വില, ലഭ്യത തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.

ഓപ്പോ റെനോ 15 സീരിസ്: ഇന്ത്യയിലെ വില, ലഭ്യത
ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയവ ഇ-കൊമേഴ്‌ഷ്യൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയും ഈ ഫോണുകൾ ഇന്ത്യയിൽ ലഭ്യമാകും. റെനോ 15c 5G ഫെബ്രുവരിയിൽ മാത്രമേ വാങ്ങാനാവൂ. അതേസമയം മറ്റ് മൂന്ന് മോഡലുകൾ 2026 ജനുവരി 13 മുതൽ ലഭ്യമാകും. നാല് മോഡലുകളുടെയും വില ചുവടെ നൽകുന്നു.

മോഡൽ സ്റ്റോറേജ് വില
ഓപ്പോ റെനോ 15c 5G 8GB + 256GB Rs 34,999
12GB + 256GB Rs 37,999
ഓപ്പോ റെനോ 15 5G 8GB + 256GB Rs 45,999
12GB + 256GB Rs 48,999
12GB + 512GB Rs 53,999
ഓപ്പോ റെനോ 15 പ്രോ മിനി 5G 12GB + 256GB Rs 59,999
12GB + 512GB Rs 64,999
ഓപ്പോ റെനോ 15 പ്രോ 5G 12GB + 256GB Rs 67,999
12GB + 512GB Rs 72,999

ഓപ്പോ റെനോ 15: സ്പെസിഫിക്കേഷനുകൾ
120Hz റിഫ്രഷ് റേറ്റും 1,200 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.59 ഇഞ്ച് AMOLED FHD+ ഡിസ്‌പ്ലേയാണ് ഓപ്പോ റെനോ 15ന് ഉള്ളത്. കൂടാതെ ഈ ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും നൽകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്തേകുന്നത്. 12GB റാമും 512GB സ്റ്റോറേജും പിന്തുണയ്‌ക്കുന്നതാണ് ചിപ്‌സെറ്റ്. 80W വയർഡ് ചാർജിങ് പിന്തുണയുള്ള 6,500 mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP66, IP68, IP69 റേറ്റിങും ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ റെനോ 15 പ്രവർത്തിക്കുക. 50MP പ്രധാന ക്യാമറ, 3.5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 8MP അൾട്രാവൈഡ് സെൻസർ, 50MP ഫ്രണ്ട് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സംവിധാനം.

ഓപ്പോ റെനോ 15 പ്രോ: സ്പെസിഫിക്കേഷനുകൾ
20Hz റിഫ്രഷ് റേറ്റും 3600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും പിന്തുണയ്‌ക്കുന്ന 1.5K റെസല്യൂഷനോടുകൂടിയ (1272 x 2772 പിക്‌സൽ) 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് പ്രോ മോഡലിൽ കമ്പനി നൽകിയിരിക്കുന്നത്. ഇമ്മോർട്ടാലിസ്-G925 ജിപിയുവുമായി ജോടിയാക്കിയ മീഡിയാടെക് ഡൈമെൻസിറ്റി 8450 (3nm) ഒക്ടാ-കോർ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 12GB അല്ലെങ്കിൽ 16GB LPDDR5X റാമും 256GB അല്ലെങ്കിൽ 512GB UFS 3.1 സ്റ്റോറേജും ഇത് പിന്തുണയ്‌ക്കുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിങും 50W വയർലെസ് ചാർജിങും പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയും ഈ സ്‌മാർട്ട്‌ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർOS 16ലാണ് ഫോൺ പ്രവർത്തിക്കുന്നത്. OIS ഉള്ള 200MP മെയിൻ വൈഡ്-ആംഗിൾ സെൻസർ, 50MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 3.5x ഒപ്റ്റിക്കൽ സൂം, OIS ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നതാണ് പിൻക്യാമറ സജ്ജീകരണം. ഓട്ടോഫോക്കസുള്ള 50MPയുടെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഓപ്പോ റെനോ 15 പ്രോ മിനി: സ്പെസിഫിക്കേഷനുകൾ
120Hz റിഫ്രഷ് റേറ്റും 3600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും പിന്തുണയ്‌ക്കുന്ന 1.5K റെസല്യൂഷൻ ഉള്ള 6.39 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് പ്രോ മിനി മോഡലിൽ കമ്പനി നൽകിയിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 8450 (3nm) ഒക്ടാ കോർ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 12GB LPDDR5X റാമും 256GB അല്ലെങ്കിൽ 512GB UFS 3.1 സ്റ്റോറേജും ഇത് പിന്തുണയ്‌ക്കുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 6,200mAh ബാറ്ററിയും ഈ സ്‌മാർട്ട്‌ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16ലാണ് ഫോൺ പ്രവർത്തിക്കുന്നത്. പ്രോ മോഡലിന് സമാനമായ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. OIS സഹിതമുള്ള 200MP മെയിൻ വൈഡ്-ആംഗിൾ സെൻസർ, 50MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 3.5x ഒപ്റ്റിക്കൽ സൂമും OIS ഉം ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, ഓട്ടോഫോക്കസുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഇതിൽ അടങ്ങുന്നു.

മോഡൽ കളർ ഓപ്‌ഷനുകൾ
ഓപ്പോ റെനോ 15c 5G ആഫ്റ്റർഗ്ലോ പിങ്ക്, ട്വിലൈറ്റ് ബ്ലൂ
ഓപ്പോ റെനോ 15 5G ഗ്ലേസിയർ വൈറ്റ്, അറോറ ബ്ലൂ, ട്വിലൈറ്റ് ബ്ലൂ
ഓപ്പോ റെനോ 15 പ്രോ മിനി 5G ഗ്ലേസിയർ വൈറ്റ്, ക്രിസ്റ്റൽ പിങ്ക്, കൊക്കോ ബ്രൗൺ
ഓപ്പോ റെനോ 15 പ്രോ 5G സൺസെറ്റ് ഗോൾഡ്, കൊക്കോ ബ്രൗൺ

Be the first to comment

Leave a Reply

Your email address will not be published.


*