തിരുവനന്തപുരം: എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്കും കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇന്നുമുതല്‍( ചൊവ്വാഴ്ച) ജനുവരി 22 വരെ പുതുതായി പേരുചേര്‍ക്കാന്‍ അവസരം. ഫോം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്.
ഇതിനൊപ്പം ഡിക്ലറേഷനും നല്‍കണം. മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോം ഏഴിലും വിലാസം മാറ്റാനും മറ്റു തിരുത്തലുകള്‍ക്കും ഫോം എട്ടിലും അപേക്ഷിക്കണം. http://voters.eci.gov.in ലിങ്കിലൂടെ ഫോം ലഭിക്കും.
കടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.



Be the first to comment