ശബരിമല സ്വര്‍ണക്കൊളള സംബന്ധിച്ച ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ നിയമസഭ സ്തംഭിച്ചു. സ്വര്‍ണക്കൊളള ആവര്‍ത്തിക്കാന്‍ ശ്രമിച്ചതില്‍ മന്ത്രി വി.എന്‍.വാസവന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എസ്‌ഐടിയുടെ മേലുള്ള മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്വര്‍ണക്കൊള്ള വിഷയത്തില്‍ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ച ഭയന്നാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് തിരിച്ചടിച്ചു. പോറ്റിയ ആര് കേറ്റി എന്ന് ചോദിക്കേണ്ടത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനോടെന്ന് എംബി രാജേഷ് പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തെ സംശയിച്ച പ്രതിപക്ഷ നേതാവിനെ ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിക്കെതിരെയാണ് പ്രതിപക്ഷം നീങ്ങുന്നത്. ഇവര്‍ക്ക് മഹാത്മാഗാന്ധിയെക്കാള്‍ വലുത് മറ്റൊരു ഗാന്ധി. അവരെ സംരക്ഷിക്കാന്‍ വേണ്ടി പ്രതിപക്ഷം ഇറങ്ങിയിരിക്കുകയാണ്. സ്വര്‍ണം പൂശിയ കൊടിമരം കട്ട മഹാന്മാരെ രക്ഷിക്കാനാണ് പ്രതിപക്ഷ സമരം – എംബി രാജേഷ് വിമര്‍ശിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം കെട്ടി കൊടുത്ത സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സോണിയയുടെ വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണം. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിയും കൂട്ടരും രണ്ടുവട്ടം പോയി. സോണിയാ ഗാന്ധിയുടെ കയ്യില്‍ പോറ്റി കെട്ടിക്കൊടത്തത് സ്വര്‍ണം- വി ശിവന്‍കുട്ടി ആരോപിച്ചു.
സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് പോറ്റിയെ കൊണ്ടുപോയതാരെന്ന് വീണാ ജോര്‍ജ് ചോദിച്ചു. സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സോണിയ ഗാന്ധിയുടെ വീട്ടില്‍ കയറാന്‍ ആകുമോ? പ്രതിപക്ഷം കളവ് ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നത് – വീണാ ജോര്‍ജ് പറഞ്ഞു. ബഹളത്തിനൊടുവില്‍ പിരിഞ്ഞ സഭ ഇനി ചൊവ്വാഴ്ചയെ സമ്മേളിക്കുകയുളളു.
നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. നോട്ടീസ് പോലും നല്‍കാതെ നേരിട്ട് സഭ സ്തംഭിപ്പിക്കുന്നതിലേക്ക് പോകുന്നത് ഭീരുത്വമാണ്എന്നായിരുന്നു ഭരണപക്ഷത്തുനിന്നുളള വിമര്‍ശനം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുളള അവസാന നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണക്കൊളള ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം സഭാരംഭത്തില്‍ തന്നെ ഫലംകണ്ടുവെന്ന് വേണം പറയാന്‍.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായ ശബരിമല വിഷയത്തില്‍ ഇനി പ്രതിരോധത്തിലേക്ക് പോകരുതെന്ന് നിശ്ചയിച്ചുറുപ്പിച്ചായിരുന്നു ഭരണപക്ഷം. സ്വര്‍ണക്കൊളളയിലെ പാരഡിപ്പാട്ടിന് ബദല്‍ പാട്ട് പാടിയും
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ആരോപണത്തിലേക്ക് വലിച്ചിട്ടും ഭരണപക്ഷം തിരിച്ചടിക്കാന്‍ ശ്രമിച്ചു.
ബഹളത്തിനടയിലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചു. നോട്ടീസ് നല്‍കാതെയുളള പ്രതിഷേധം മാതൃപരമല്ലെന്ന് സ്പീക്കറും നിലപാട് എടുത്തു. ബഹളം പരിധിവിട്ടതോടെ നാളെത്തെ സമ്മേളനവും റദ്ദാക്കി സഭ പിരിയാമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്പീക്കര്‍ അംഗീകരിച്ചതോടെ സഭ പിരിഞ്ഞു. സഭ പിരിഞ്ഞാല്‍ പ്രകടനമായി പ്രതിപക്ഷം പുറത്തേക്ക് വരുന്ന പതിവ് തെറ്റിച്ച് ഭരണപക്ഷം ആദ്യം പുറത്തെത്തി. പിന്നാലെ പ്രതിപക്ഷവും സഭക്ക് പുറത്തേക്കെത്തി. സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷം, സഭ അടിച്ച് തകര്‍ത്തവരില്‍ നിന്ന് ജനാധിപത്യത്തിന് ക്‌ളാസ് വേണ്ടെന്നും തിരിച്ചടിച്ചു. നന്ദിപ്രമേയ ചര്‍ച്ചയുടെ ആദ്യ രണ്ട് ദിവസവും വെട്ടി ചുരുക്കിയതിനെ തുടര്‍ന്ന് ഇനി ചൊവ്വാഴ്ചയേ സഭ ചേരൂ.



Be the first to comment