
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയമെന്ന് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം കമ്മീഷനിങ് വേദിയില്‍ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കസേരയില്‍ വി.ഡി സതീശന്‍ എന്ന പേര് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഉള്‍പ്പെടെ 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം. ശശി തരൂര്‍ എം.പി, എം.വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ക്കും വേദിയില്‍ ഇരിപ്പിടമുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് വിവരം.
10:30 പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും. 25 മിനിട്ട് പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തും. 11 മണിക്ക് പ്രധാനമന്ത്രി വേദിയിലെത്തും. പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്യും. 11:02 മുതല്‍ 11:05 വരെ തുറമുഖം മന്ത്രി വി എന്‍ വാസവന്റെ സ്വാഗത പ്രസംഗം നടത്തും. തുടര്‍ന്ന് 11:05 മുതല്‍ 11:10 വരെ മുഖ്യമന്ത്രി പിണറായി വിജയയന്‍ സംസാരിക്കും. 11:10 മുതല്‍ 11:15 വരെയുള്ള സമയത്താണ് തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ്. ശേഷം, 11:15 മുതല്‍ 12:00 മണി വരെ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. 45 മിനുറ്റ് നേരെ പ്രധാനമന്ത്രി സംസാരിക്കും. 12 മണിക്ക് പ്രധാനമന്ത്രി മടങ്ങും.
Be the first to comment