തിരുവനന്തപുരം: മാനന്തവാടി എംഎല്എ . കെ രാധാകൃഷ്ണന് പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര് കേളുവിന് ചുമതല നല്കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.

തിരുവനന്തപുരം: മാനന്തവാടി എംഎല്എ . കെ രാധാകൃഷ്ണന് പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര് കേളുവിന് ചുമതല നല്കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കേളുവിൻെറ അനുകൂല ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാർ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.
പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഐഎം മന്ത്രിയാക്കിയിട്ടില്ല. സിപി ഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്ച്ചയായ 10 വര്ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഒ ആര് കേളു. കുറിച്യ സമുദായത്തില് നിന്നുള്ളയാളാണ് ഒ ആര് കേളു.
കെ രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന് വാസവനും പാര്ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്കാന് തീരുമാനമായി.

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. രാത്രിയിൽ ബോഡി ബിൽഡിംഗ് സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ […]
കൊച്ചി: വീടുകളുള്പ്പെടെ പഞ്ചായത്തില് നിന്ന് നമ്പര് ലഭിച്ച കെട്ടിടങ്ങളില് സംരംഭങ്ങള്ക്ക് അനുമതി നല്കി, പഞ്ചായത്ത് ചട്ടങ്ങളില് വരുത്തിയ മാറ്റം നിലവില്വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ് വാര്ത്താസമ്മേളനത്തില് അറിയിച്ചു. 2025-ലെ കേരള പഞ്ചായത്ത്രാജ് (സംരംഭങ്ങള്ക്ക് ലൈസന്സ് നല്കല്) എന്ന പേരിലാണ് വിജ്ഞാപനം. നിലവില് […]
ലോക്സഭാ തെരഞ്ഞെടുപ്പില് കേരളത്തില് സിപിഐഎമ്മിന്റെ പ്രകടനത്തില് അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമാണെന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്. സിപിഐഎം ദേശീയ തലത്തിലെ അവലോകന റിപ്പോര്ട്ടിലാണ് പരാമര്ശം. റിപ്പോര്ട്ട് സംസ്ഥാന കമ്മിറ്റിയില് അവതരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്വിയുടെ പശ്ചാത്തലത്തില് പാര്ട്ടി […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment