
തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഡിവൈഎഫ്‌ഐ. 70 വയസ് വരെയുള്ള, വിരമിച്ച അധ്യാപകരെ ഗസ്റ്റ് അധ്യാപകരായി പരിഗണിക്കാമെന്ന തീരുമാനം പിന്‍വലിക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം.
സര്‍ക്കാര്‍ നിലപാട് യുവജന വിരുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. താല്‍ക്കാലിക തൊഴില്‍ എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണ് ഉത്തരവെന്നും സംഘടന നേതൃത്വം പറഞ്ഞു. കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
Be the first to comment