‘നെഹ്റു ട്രോഫി വള്ളം കളിക്ക് സ്ഥിരം തീയതി വേണം’; ആവശ്യവുമായി സംഘാടകർ; ടൂറിസം വകുപ്പിന് കത്ത് നൽകി

നെഹ്റു ട്രോഫി വള്ളം കളിക്ക് സ്ഥിരം തീയതി വേണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് നൽകി സംഘാടകർ. ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച്ച നടത്തുന്ന ജലമേള സ്ഥിരമായി ഓഗസ്റ്റ് 30-ന് നടത്തണമെന്നാണ് ആവശ്യം. ക്ലബ്ബുകളുടെയും വള്ളംകളി സംരക്ഷണ സമിതിയുടെയും ആവശ്യപ്രകാരമാണ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി തീയതി മാറ്റുന്നത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.

കഴിഞ്ഞതവണ ഉണ്ടായ വിവാദവും അനിശ്ചിതത്വവും ഒഴിവാക്കാൻ ആണിത്. പ്രളയവും കോവിഡും മറികടന്ന ജലമേള തുടർച്ചയായ പ്രകൃതി ദുര്ന്തങ്ങൾ കൂടി എത്തിയതോടെ നിരന്തരം മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടായി. നിലവിൽ വള്ളംകളി നടത്തുന്ന ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച മഴക്കെടുതികൾ വെല്ലുവിളികൾ ഉയർത്തുമെന്നാണ് വിലയിരുത്തൽ.

തിയതി മാറ്റത്തെ സംബന്ധിച്ച് കൃത്യമാ പ്രചാരണം ടുറിസം വകുപ്പ് മുൻകൈയെടുത്ത് നടത്തിയില്ലെങ്കിൾ സഞ്ചാരികളുടെ വരവിനെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ ടുറിസം വകുപ്പിന്റെ ഫേസ് ബുക്ക് പേജിൽ പോലും ജലമേളയെ സംബന്ധിച്ച പ്രചാരണ പോസ്റ്റുകൾ ഇല്ലാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വള്ളംകളി നടത്തിപ്പിൽ ഉണ്ടാകുന്ന നഷ്ടത്തിനു പുറമേ ഗ്രാൻഡുകൾ ലഭിക്കുന്നതിനുള്ള കാലതാമസവും ക്ലബ്ബുകൾ നേരിടുന്ന വെല്ലുവിളിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*