പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഒറ്റയിരിപ്പിന് പാമ്പിനെ വിഴുങ്ങുന്ന മൂങ്ങയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിന്റെ വാലില്‍ തുടങ്ങി തല ഉള്‍പ്പെടെ മുഴുവനും ഭാഗങ്ങളും ഒറ്റയടിക്ക് മൂങ്ങ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനെ പരുന്ത് ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്.
എന്നാല്‍ പാമ്പിനെ മൂങ്ങ ഇരയാക്കുന്ന ദൃശ്യം അപൂര്‍വ്വമായി മാത്രമാണ് കണ്ടുവരുന്നത്. മൂങ്ങയുടെ ഇരു കണ്ണുകള്‍ക്കും വ്യത്യസ്ത നിറമാണ്. ഇതും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നുണ്ട്. ഒരു കണ്ണ് ചുവന്നിരിക്കുമ്പോള്‍ മറ്റേതിന് കറുത്ത നിറമാണ്.
View this post on Instagram



Be the first to comment