‘ഇന്ന് തിരഞ്ഞെടുപ്പ് നടന്നാലും LDF ജയിക്കും, 30 വർഷത്തേക്കുള്ള വികസനം നടത്തിയ സർക്കാരിന് തുടർച്ച ഉറപ്പ്’; മന്ത്രി മുഹമ്മദ്‌ റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ LDF ഭരണ തുടർച്ച ഉറപ്പെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് . സ്ഥാനാർഥികൾ എല്ലാം ജനങ്ങൾകൊപ്പം നിന്നവർ. പ്രചരണം ദിനം കുറഞ്ഞത് LDFനു പ്രശ്നം അല്ല. UDFൽ സ്ഥാനാർഥി പട്ടിക പോലും തീരുമാനിക്കാൻ ആകാത്ത തർക്കം.

തമ്മിൽ അടിക്കുന്ന UDF ഭരിച്ചാൽ എന്താകും എന്ന് ജനങ്ങൾക്ക് അറിയാം. വർഗീയ കലാപം ഇല്ലാത്ത കേരളത്തിനു ജനം വോട്ട് ചെയ്യും. വികസനത്തിണ് ആണ് ജനങ്ങളുടെ വോട്ട്. ബേപ്പൂരിൽ വൻ ജന മുന്നേറ്റമയുണ്ടാകും. ബേപ്പൂരിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ജനങ്ങൾക്ക് ഒപ്പമാണ് എന്നും അതിനാൽ ജനപിന്തുണ കൂടുന്നു. 30 വർഷത്തേക്കുള്ള വികസനം നടത്തിയ സർക്കാരിന് തുടർച്ച ഉറപ്പ്. LDFന് സീറ്റ് വർധിക്കും. പ്രചരണ ദിനം കുറഞ്ഞത് LDFന് പ്രശ്നമല്ല. സ്ഥാനാർഥികൾ ജനങ്ങൾക്കൊപ്പം നിന്നവരെന്നും റിയാസ് കൂട്ടിച്ചേർത്തു. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാലും LDF ജയിക്കും.

മണ്ഡലത്തിലെ വികസന പ്രവർത്തികൾ വോട്ടായി മാറും. ഏറ്റവും കൂടുതൽ വികസനം നടന്നത് തന്റെ കാലത്താണ്. കഴിഞ്ഞ 5 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അതാണ് കരുത്ത്. യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടും, രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പ്രശ്നമില്ല, ഭൂരിപക്ഷം വർധിപ്പിക്കും. എപ്പോൾ വോട്ടെടുപ്പ് നടത്തിയാലും വിജയം ഉറപ്പാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*