കെ കെ ശൈലജയുടെ നേതൃത്വത്തിൽ വധശ്രമക്കേസ് പ്രതികൾക്ക് സ്വീകരണം; സദാനന്ദൻ ക്രിമിനൽ കേസിലെ പ്രതി, മാധ്യമങ്ങൾ കഥ മറക്കുന്നുവെന്ന് പി ജയയരാജൻ

വധശ്രമ കേസിലെ പ്രതികൾക്ക് മുൻ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ കെ കെ ശൈലജയെ പിന്തുണച്ച് പി ജയരാജൻ. സദാനന്ദൻ ക്രിമിനൽ കേസിലെ പ്രതിയാണെന്നും പിന്നിലുള്ള കഥകൾ മാധ്യമങ്ങൾ ബോധപൂർവ്വം മറക്കുന്നുവെന്നും ജയരാജൻ വിമർശിച്ചു.

സദാനന്ദൻ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു. തന്റെ മക്കളെ ആർഎസ്എസിന്റെ ശാഖയിലേക്ക് ബലം പ്രയോഗിച്ചു കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് കല്ലുവെട്ട് തൊഴിലാളി ജനാർദ്ദനൻ എന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ സദാനന്ദൻ ആക്രമിച്ചതെന്നും ജയരാജൻ പറഞ്ഞു.

സദാനന്ദനെരെ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. സിപിഐഎം നേതാവിന് നേരെയുള്ള ആക്രമണത്തിനെതിരെയുള്ള പ്രതിഫലനമായിരുന്നു ആക്രമണം നടന്നത്. മാധ്യമങ്ങൾ ഒരുവശം മാത്രം നോക്കരുതെന്നും ജയരാജൻ വിമർശിച്ചു.

ആർഎസ്എസ് എന്താണെന്ന് മാധ്യമങ്ങൾക്ക് അറിയാമല്ലോ. ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കരുത്. ചത്തീസ്ഗഡിൽ അത് കണ്ടതല്ലേ. ആർഎസ്എസ് മാധ്യമങ്ങളെയും ആക്രമിക്കുന്നു. സദാനന്ദൻ കേസിൽ ശിക്ഷിക്കപ്പെട്ടതിൽ അധ്യാപകരുണ്ട്, പൊതുപ്രവർത്തകരുണ്ട്. എനിക്ക് സൗകര്യമുണ്ടായിരുനെങ്കിൽ ഞാനും പോകുമായിരുന്നുവെന്നും പി ജയരാജൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*