തെക്കൻ കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്, വടക്കൻ കേരളത്തിൽ ഇന്ന് കലാശക്കൊട്ട്; കേരളമാകെ യു.ഡി.എഫ് തരംഗം: പി കെ ഫിറോസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമാകെ യു.ഡി.എഫ് തരംഗമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പ്രതികരിച്ചു. തെക്കൻ കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്, വടക്കൻ കേരളത്തിൽ ഇന്ന് കലാശക്കൊട്ട്; കേരളമാകെ യു.ഡി.എഫ് തരംഗം എന്ന് പി കെ ഫിറോസ് കുറിച്ചു.

വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.

Be the first to comment

Leave a Reply

Your email address will not be published.


*