ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇത്രയും സി.പി.ഐ.എം നേതാക്കൾ അറസ്റ്റിലായി, കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ സി.പി.ഐ.എം സെക്രട്ടേറിയറ്റ് പൂജപ്പുരയിൽ ചേരേണ്ടി വരുമോ?; പി കെ ഫിറോസ്

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. വിജയകുമാറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തി.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഒന്നിന് പിറകെ ഒന്നായി സി.പി.ഐ.എം നേതാക്കൾ ജയിലിലേക്ക് പോവുകയാണ്. പൂർണ്ണമായും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്. ഇത് ആരുടെയെങ്കിലും കൂടെ ഫോട്ടോ എടുത്ത പ്രശ്നമല്ല. ദേവസ്വം ബോർഡിൻ്റെ ഭരണം ആരുടെ കൈകളിലാണ് എന്നതാണ് പ്രശ്‌നം. അയ്യപ്പൻ്റെ സ്വർണ്ണം കട്ടാൽ ഒരു സഖാവിനും പ്രശ്‌നമുണ്ടാവില്ല എന്ന ഉറപ്പും സി.പി.എം നേതൃത്വത്തിൻ്റെ രാഷ്‌ട്രീയ സംരക്ഷണവുമാണ് പ്രതികൾക്കുള്ള ധൈര്യം.

ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായപ്പോഴേക്ക് ഇത്രയും സി.പി.ഐ.എം നേതാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചുവെങ്കിൽ കേരളത്തിൽ ഭരണമാറ്റം കൂടി ഉണ്ടായാലുള്ള സ്ഥിതി എന്തായിരിക്കും! അങ്ങിനെ വന്നാൽ സി.പി.ഐ.എം സെക്രട്ടേറിയറ്റ് പൂജപ്പുരയിൽ ചേരേണ്ടി വരുമോ എന്നത് മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളൂവെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*