നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ട്രൈക്ക് റേറ്റ് കൂടുതൽ യൂത്ത് ലീഗിനെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗിന് തന്നെ നല്ല സ്ട്രൈക്ക് റേറ്റ് ഉണ്ട്,അതിൽ തന്നെ യൂത്ത് ലീഗ് ആണ് മുന്നിട്ട് നിൽക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് ആവശ്യപ്പെടാതെ തന്നെ നേതൃത്വം പരിഗണിക്കും എന്ന് ഉറപ്പുണ്ടെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
ടെം മാത്രമല്ല പെർഫോമൻസ് ആണ് പ്രധാനം. നല്ല പെർഫോമൻസ് ഉള്ള ആളെ വീണ്ടും മത്സരിപ്പിക്കുന്നതിന് എന്താ കുഴപ്പം. മോശം പെർഫോമൻസ് ഉള്ളവരെ കൂടുതൽ തവണ മത്സരിപ്പിക്കേണ്ട കാര്യവും ഇല്ലെന്നും പി കെ ഫിറോസ് പറഞ്ഞു.
കരാർ വഴി നിയമനം നേടിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധക്കും. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇത് പരീക്ഷ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലും അംഗനവാടിയിലുമെല്ലാം ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഒരു ജോലി സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡം ദേശാഭിമാനി വരിക്കാരാവുക എന്നതാണോ. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.



Be the first to comment